താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതിയുടെ വിധി ഇന്ന്. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറയുന്നത്. വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ളതുകൊണ്ടു തന്നെ കുട്ടികൾക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു.
കുറ്റകൃത്യം ഗൗരവമായി തന്നെയാണ് കോടതിയും നിരീക്ഷിച്ചത്. എന്നാൽ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, തുടർപഠനത്തിനും വിദ്യാർത്ഥികൾക്ക് കോടതി അനുമതി നൽകി. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്.
Content: Shahbaz murder case: High Court verdict on the bail plea of the accused today






