സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വരവ് ‘അറിയിച്ച് ഷാജി കൈലാസും ജോജു ജോര്‍ജും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാജി കൈലാസ് ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനാകുന്നു. ‘വരവ്’ എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ മാസ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ഷാജി കൈലാസ് ജോജു ജോര്‍ജ് കോമ്പിനേഷനില്‍ വരുന്ന ആദ്യ ചിത്രമായതുകൊണ്ടു തന്നെ ‘വരവ് ‘ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 6 ന് ആരംഭിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണിത്. ജോജു ജോര്‍ജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായിരിക്കും ‘വരവ് ‘. അടുത്തിടെ പുറത്തിറങ്ങിയ ജോജു ജോര്‍ജ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രം ‘പണി’ യും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജോജുവിന്റെ അഭിനയവും ഷാജി കൈലാസിന്റെ സംവിധാനവും കൂടിയാകുമ്പോള്‍ ചിത്രം വേറെ ലെവല്‍ എന്ന പ്രതീക്ഷയാണ് നല്‍കുന്നത്. മാസ്സ് ആക്ഷന്‍ ഹിറ്റ്ചിത്രങ്ങള്‍ നല്‍കുന്ന സംവിധായകനും മികച്ച നടനും ഒത്തു ചേരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്.
ഓള്‍ഗ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊ പ്രൊഡ്യൂസര്‍ ജോമി ജോസഫ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് എ കെ സാജന്‍. തിരക്കഥാകൃത്തായും സംവിധായകനായും ഒരുപോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന എ കെ സാജന്‍ ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ആക്ഷനില്‍ മാത്രമല്ല കഥയിലും കാര്യമുണ്ടെന്ന് ഉറപ്പിക്കാം. ജോജുവിനെ കൂടാതെ ഒരു വമ്പന്‍ താരനിര കൂടി ചിത്രത്തിലുണ്ട്. വരും ദിവസങ്ങളില്‍ മറ്റു താരങ്ങളുടെ പേരുകള്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.

ചിത്രത്തിലെ ഗംഭീര താരനിര പോലെ തന്നെ അതിപ്രഗല്‍ഭരായ സാങ്കേതിക പ്രവര്‍ത്തകരാണ് ‘വരവ് ‘ ഗംഭീരമാക്കാന്‍ എത്തുന്നത്.
തെന്നിന്ത്യയിലെ നാലു ഫൈറ്റ് മാസ്റ്റേഴ്‌സ് ചേര്‍ന്നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.


ചിത്രത്തിന്റെ ക്യാമറ സുജിത് വാസുദേവ്,എഡിറ്റര്‍ : ഷമീര്‍ മുഹമ്മദ, സംഗീതം :സാം സി എ സ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : വിനോദ് മംഗലത്ത്, ആക്ഷന്‍ : ഫീനിക്‌സ് പ്രഭു , കലൈ കിങ്‌സണ്‍,ആര്‍ട്ട് ഡയറക്ടര്‍: സാബു റാം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സ്യമന്തക് പ്രദീപ്, കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് : ജിതേഷ് പൊയ്യ,പി ആര്‍ ഓ മഞ്ജു ഗോപിനാഥ,പോസ്റ്റര്‍ ഡിസൈന്‍ : യെല്ലോ ടൂത്ത്,മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, തേനി എന്നീ ലൊക്കേഷനുകളിലായി സെപ്റ്റംബര്‍ 6ന് ഷൂട്ടിംഗ് ആരംഭിക്കും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.