ലോസ് ഏഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ പോകുന്നത് ദായ് ദായ് ആണ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായുടെ ടീസര്‍ പുറത്തിറങ്ങി. അപ് അപ് എന്ന് പറയുന്ന തരത്തില്‍ പ്രചോദിപ്പിക്കു, ലെറ്റ്‌സ് ഗോ എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കാണ് ദായ് ദായ്. പൂര്‍ണരൂപം 14ന് പുറത്തിറങ്ങും.
നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്ക്കൊപ്പം ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഷക്കീറയുടെ വോയ്സും ചടുലമായ നൃത്തച്ചുവടുകളും തന്നെയാണ് ദായ് ദായുടെയും ഹൈലൈറ്റ്.
2010ലെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനായി ഷക്കീറ ഒരുക്കിയ വക്കാ വക്കാ സോങ് ആഗോളവ്യാപകമായി ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. 2014ലെ ബ്രസീലിയന്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഷക്കീറ ഇറക്കിയ ലാ ലാ ലാ സോങ് അന്നത്തെ ഔദ്യോഗിക ഗാനത്തേക്കാളും ഹിറ്റായിരുന്നു.






