പുതുമുഖ ബാലതാരം അന്നയെ പ്രധാന കഥാപാത്രമാക്കി പെരുന്താളൂർ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഴമേഘം. ചിത്രത്തിന്റെ പൂജാ ചടങ്ങ് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആഡിറ്റോറിയത്തിൽ നടന്നു. അന്ന പ്രിയ ക്രിയേഷന്റെ ബാനറിൽ സുമ പ്രിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ജനപ്രിയ കോമഡി, സോഷ്യൽ മീഡിയ താരങ്ങളും അഭിനയിക്കുന്നു.
മഞ്ജുലാലാണ് ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. പെരുന്താളൂർ മോഹൻ എഴുതിയ വരികൾക്ക് ജോസ് ബാപ്പയ്യൻ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, ജോസ് സാഗർ, റിമി ടോമി, നിധി പ്രമോദ് എന്നിവരാണ്ഗാ ചിത്രത്തിലെ ഗായകർ.






