ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതല്‍ ആണ് ചിത്രത്തിന്റെ ഷോകള്‍ കേരളത്തില്‍ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന്റെ ഷോകള്‍ റിലീസ് ചെയ്ത് നാലാം ദിവസം രാവിലെ 6 മണി മുതല്‍ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചിത്രം 6 മണിക്ക് പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെന്‍ഡിങ് ആയി സൂപ്പര്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്.
കേരളത്തിലെ മൂന്നൂറില്‍ അധികം സ്‌ക്രീനുകളില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന് അഭൂതപൂര്‍വമായ ജനപിന്തുണയാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യ തലത്തില്‍ വലിയ പ്രശംസ നേടുന്ന ചിത്രം ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ്. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആണ് ഒരുക്കിയത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്ലന്‍, സാന്‍ഡി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പന്‍ കാമിയോ റോളുകളും സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്.
കേരളത്തില്‍ വേഫെറര്‍ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ വിതരണം ചെയ്തിരിക്കുന്നത് വമ്പന്‍ വിതരണക്കാരാണ്. തമിഴില്‍ എ ജി എസ് സിനിമാസ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍, തെലുങ്കില്‍ സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് ചിത്രം വിതരണം ചെയ്തത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്






