സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പഴഞ്ഞി മാർ ഡയോണിഷ്യസ് കോളേജിൽ എൻസിസി ദിനാചരണ ഭാഗമായി സൈൻ ബോർഡ് വൃത്തിയാക്കൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പഴഞ്ഞി മാർ ഡയോണിഷ്യസ് കോളേജിലെ എൻസിസി എസ്‌ഡി യൂണിറ്റ് ആഭിമുഖ്യത്തിൽ എഴുപത്തിയേഴാമത് എൻസിസി ദിനത്തിന്റെ ഭാഗമായി 2025 നവംബർ 22ന് സൈൻ ബോർഡുകൾ വൃത്തിയാക്കൽ പ്രവർത്തനം നടത്തി.

ഇന്ത്യയിൽ നാഷണൽ കേഡറ്റ് കോർപ്സ് സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി നവംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് എൻസിസി ദിനം ആചരിക്കുന്നത്. 1948 ൽ തലസ്ഥാനമായ ദില്ലിയിൽ ആദ്യ എൻസിസി യൂണിറ്റ് രൂപം കൊണ്ടതോടെയാണ് ഈ ദിനാഘോഷത്തിന് തുടക്കം. ഐക്യം, അച്ചടക്കം, നേതൃത്വം, ദേശസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിപ്പിടിക്കുന്നതിനായി പരേഡുകൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാണ് ഈ ദിനത്തിൽ പ്രധാനമായി സംഘടിപ്പിക്കുന്നത്.

രാവിലെ പത്ത് മുപ്പതിന് ആരംഭിച്ച വൃത്തിയാക്കൽ പ്രവർത്തനത്തിൽ കുന്നംകുളം നഗരത്തിലെ പ്രമുഖ സ്ഥലങ്ങളിലായ ഗുരുവായൂർ റോഡ്, പട്ടാമ്പി റോഡ്, വടക്കാഞ്ചേരി റോഡ്, തൃശൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ സൈൻ ബോർഡുകൾ കേഡറ്റുകൾ ശുചീകരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പ്രവർത്തനം സമാപിച്ചു.

ഏ.എൻ.ഒ ലെഫ്റ്റനന്റ് ഡോക്ടർ ബെൻസൺ സി.സിയും എസ്‌.യു‌.ഒ മുഹമ്മദ് അൻസിൽ കെ.എയും പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ കേഡറ്റുകളും സജീവമായി പങ്കെടുത്ത് ദിനാചരണത്തെ ശ്രദ്ധേയമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.