Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശിവകാര്‍ത്തികേയന്റെ ആ 100 കോടി ചിത്രം ഒടിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമായി. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. മദ്രാസിയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. മദ്രാസി ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തിയിരുന്നു. മദ്രാസി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും എത്തിയിരിക്കുകയാണ്.

ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഇതിനുമുമ്പ് വന്നത് അമരനാണ് അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

Recent News

Advertisement
WhiteswanTV Footer