സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശിവകാര്‍ത്തികേയന്റെ മദ്രാസി കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിന്‍ സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രൈലെര്‍, ടീസര്‍, ഗാനങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോന്‍ മദ്രാസിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തില്‍ വിദ്യുത് ജമാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയേറ്ററുകളിലേക്കെത്തുന്നത്.

ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത് , വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാഫി: സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി : കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.