കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. കഴിച്ചയുടനെ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂനൂർ സ്വദേശി അബൂബക്കർ, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ തുടങ്ങിയവരാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.






