Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗൊരഖ്‌പുരിൽ സഹോദരനെയും കുടുംബത്തെയും 16-കാരൻ വെട്ടിക്കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്‌പുർ ജില്ലയിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും 16 വയസ്സുകാരൻ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയായിരുന്നു സംഭവം. അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരാണ് ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കുടുംബ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന പ്രതിയുടെ പിതാവ് അലർച്ച കേട്ട് ഓടിയെത്തിയപ്പോൾ മൂന്ന് പേരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഇളയ മകൻ കൈയിൽ ആയുധവുമായി മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടതായും പിതാവ് പോലീസിനോട് പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് രക്തം പുരണ്ട ആയുധവും കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer