ബെംഗളൂരുവിലെ ദമ്പതികൾ ഞായറാഴ്ച ആമസോണിൽ ഓൺലൈനായി ഓർഡർ ചെയ്ത പാക്കേജിൽ പാമ്പിനെ കണ്ടെത്തി.സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഓൺലൈനിൽ ഒരു എക്‌സ്‌ബോക്‌സ് കൺട്രോളറാണ് ഓർഡർ ചെയ്‌തത്.എന്നാൽ പാക്കേജിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ട് ഇവർ ഞെട്ടി.വിഷമുള്ള പാമ്പ് ഭാഗ്യവശാൽ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല.ദമ്പതികൾ ഇതിൻ്റെ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അത് പങ്കുവെക്കുകയും ചെയ്തു

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









