തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം അധികാരി വര്‍ഗ്ഗത്തിന് പിന്നാലെ പോകുന്നെന്ന് സിപിഐഎം നേതാവ് ജി സുധാകരന്‍. എല്ലാത്തിനും അന്തിമവാക്ക് അധികാരമുള്ളവരാണെന്ന് ധരിക്കരുത്. പ്രസ്ഥാനം വളര്‍ത്താന്‍ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. എല്ലാത്തിനും അന്തിമവാക്ക് അധികാരമുള്ളവരാണെന്ന് ധരിക്കരുത്. അധികാരമുള്ളവരുടെ പുറകേ പോകരുത്, ബഹുമാനിച്ചാല്‍ മാത്രം മതിയെന്ന് ജി സുധാകരന്‍ പറഞ്ഞു.
ഗുരു സമാധിയുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. ആഗോള അയ്യപ്പ സംഗമ വേദിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ രംഗത്തെത്തിയത്. ശ്രീനാരായണ ധര്‍മവുമായി ബന്ധമില്ലാത്തയാളുകളെ എസ്എന്‍ഡിപിയുടെ വേദികളില്‍ പ്രസംഗിപ്പിക്കുന്നുവെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടി പരിശോധിക്കുകയാണെങ്കില്‍ ശ്രീനാരായണ ധര്‍മവുമായിട്ട് യാതൊരു തരത്തിലും ജീവിതവുമായി സംഭാവനയും ചെയ്യാത്തയാളുകളെ പിടിച്ച് പ്രസംഗിപ്പിക്കുകയാണ്. പ്രസ്ഥാനം വളര്‍ത്താന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ അധികാര സ്ഥാനത്ത് ഇരിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.






