ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ടിക്‌ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പതിനേഴുകാരി സനാ യൂസഫിനെ വെടിവച്ചുകൊന്നു. ഇസ്‌ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.വീട്ടിൽ കയറി പ്രതി നിരവധി തവണ സനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സനയുടെ ദേഹത്ത് 2 വെടിയുണ്ടകൾ പതിക്കുകയും സംഭവസ്‌ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി ജസ്‌റ്റിസ് ഫോർ സന ഹാഷ്‌ടാഗ് ക്യാംപെയിനും ആരംഭിച്ചു. പാക്കിസ്ഥാനിൽ വ്യാപകമായുള്ള ദുരഭിമാന കൊല ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. അക്രമി സ്ഥലത്തു നിന്നും ഉടൻ രക്ഷപ്പെട്ടെന്നും പോലീസ് തിരച്ചിൽ ആരംഭിച്ചു.






