തൃശ്ശൂർ: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎസ്എസ്പിയു കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് മാർച്ചും പൊതുയോഗവും നടത്തി.
കുന്നംകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിലേക്കായിരുന്നു മാർച്ച്.തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി സി ജി ജോബ് രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. ടി രാജഗോപാൽ സ്വാഗതവും കെ കെ മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.ശ്രീധരൻ വി ടി, അബി വി ആർ, പി കെ വേലു, സി ടി അന്നാമ്മ, കെ എം സൂസന്ന തുടങ്ങിയവർ മാർച്ചിനും പൊതുയോഗത്തിനും നേതൃത്വം നൽകി.






