ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലെ റായ്പുരിൽ അമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകിയല്ലെന്നാരോപിച്ചാണ് അതിദാരൂണമായ കൊലപാതകം നടന്നത്. സംഭവത്തിൽ 45കാരനായ പ്രദീപ് ദേവഗണിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഗണേഷ് ദേവിയെന്നാണ് അമ്മയുടെ പേര്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രദീപിന്‍റെ ഭാര്യ രാമേശ്വരി ചികിത്സയില്‍ തുടരുകയാണ്. അപകടനില തരണം ചെയ്തെന്നാണ് വിവരം. പ്രദീപിന്റെ മകനാണ് കൊലപാതകം നേരിട്ട് കണ്ടത്. കൊലപാതക സമയം പ്രദീപിനെ തള്ളിമാറ്റി വീട്ടില്‍ നിന്നിറങ്ങിയോടി അയല്‍ക്കാരോട് കുട്ടി വിവരം പറയുകയായിരുന്നു.
സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഗണേഷ് ദേവി മരിച്ചിരുന്നു.തൊട്ടുപിന്നാലെ പ്രദീപ് സ്ഥലം വിടുകയായിരുന്നു. പ്രദീപ് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു അയൽക്കാർ പൊലീസിനോട് പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രദീപിന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ട്.






