സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊന്നു; മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. പ്രതി കിരൺ കൊലപാതകം നടത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുന്നപ്ര വാടയ്ക്കലിൽ നടന്ന സംഭവത്തിൽ പ്രതി കിരണിനെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു.

ശനിയാഴ്ചയായിരുന്നു പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തെളിവെടുപ്പിനായി പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതിനുമുൻപും പ്രതി ദിനേശനെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.