Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. വേദനയേറിയ തീരുമാനം ആയിരുന്നുവെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി ധരിക്കുന്നതിലേക്ക് താൻ എത്തിയ വഴികൾ കഠിനമായിരുന്നുവെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ച പരിശീലകരോട് എന്നും നന്ദിയുണ്ടാകുമെന്നും ക്ലാസണ്‍ വ്യക്തമാക്കി.

പ്രോട്ടിയസ് ബാഡ്ജ് ധരിക്കാന്‍ സാധിച്ചതാണ് വലിയ ബഹുമതി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഈ തീരുമാനം അതിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുകയായിരുന്നു ചെറുപ്പം മുതലുള്ള സ്വപ്നമെന്നും അത് സാധിച്ചതാണ് ഏറ്റവും വലിയ കാര്യമെന്നും മികച്ച സൗഹൃദങ്ങളും ബന്ധങ്ങളും തനിക്ക് ലഭിച്ചെന്നും, അത് ജീവിതകാലം മുഴുവന്‍ വിലമതിക്കുമെന്നും ക്ലാസണ്‍ വ്യക്തമാക്കി.

Content: South African batsman Heinrich Klaasen retires from international cricket

Recent News

Advertisement
WhiteswanTV Footer