Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം:കേരളത്തില്‍ കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ.മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും എസ്ഡിപിഐ സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും പറഞ്ഞത് സിപിഐഎമ്മാണ് മുഖ്യശത്രുവെന്നാണ്.അതാണ് അവരുടെ അന്തര്‍ധാര,ഗോവിന്ദൻ തുറന്നടിച്ചു.

കേരളത്തില്‍ ഏറ്റവും ആദ്യം എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം വടകരയാണ്.കോണ്‍ഗ്രസ് രാജ്യത്ത് എവിടെയാണ് ഇപ്പോഴുള്ളത്? നയവുമില്ല കോണ്‍ഗ്രസിന് സംഘടനയുമില്ല.ഇന്‍ഡ്യ സഖ്യത്തിന് നേതൃത്വമില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് മുഴുവനായി ഒരു ഇന്‍ഡ്യ സഖ്യം ഇല്ല.ഓരോ സംസ്ഥാനവും ഓരോ യൂണിറ്റ് ആയി കണക്കാക്കാം.

രജനി ചിത്രം ‘ലാൽ സലാം’ ഉടൻ ഒടിടിയിൽ

ന്യൂനപക്ഷങ്ങളെ ജീവന്‍ കൊടുത്ത് സംരക്ഷിച്ചവരാണ് സിപിഐഎം. തലശ്ശേരി കലാപം ഓര്‍ത്താല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിന് ന്യൂനപക്ഷ സ്‌നേഹം വാക്കുകളില്‍ മാത്രമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. അങ്ങനെ പറയാതെ കുഞ്ഞാലിക്കുട്ടിക്ക് വഴിയില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.

Recent News

Advertisement
WhiteswanTV Footer