കോഴിക്കോട് :കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗത്തിലെ മോഹിനിയാട്ടം ഇനത്തിൽ ഒന്നാം സ്ഥാനത്തെത്തി ശ്രീഹര ലിജി അതുല്യ നേട്ടം സ്വന്തമാക്കി. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീഹര, മഹാവിഷ്ണുവിനും ഭാര്യമാർക്കും ഇടയിലുള്ള കഥയെ അതീവ മനോഹരമായി അവതരിപ്പിച്ചു.
മൂന്നാം തവണയാണ് അവൾ ജില്ലാ തല മത്സരത്തിൽ എത്തുന്നത്. അമ്മയുടെയും അമ്മാവന്റെയും പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെ ശക്തിയെന്ന് ശ്രീഹര പ്രതികരിച്ചു.






