ശ്രീനാഥ് ഭാസി നായകനാവുന്ന പൊങ്കാല ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്ടെയ്ന്മെന്റ്, ദിയ ക്രിയേഷന് എന്നീ ബാനറുകളില്‍ ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊ പ്രൊഡ്യൂസര്‍ ഡോണ തോമസ്.
2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍, മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. യാമി സോന, ബാബുരാജ്, സുധീര്‍ കരമന, സമ്പത്ത്, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സണ്, എഡിറ്റര്‍ അജാസ് പൂക്കാടന്‍, സംഗീതം രഞ്ജിന് രാജ്, കലാസംവിധാനം കമര്‍ ഇടക്കര, മേക്കപ്പ് അഖില്‍ ടി രാജ്, കോസ്റ്റ്യൂം ഡിസൈന്‍ സൂര്യ ശേഖര്‍, ആര്‍ട്ട് നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്ട്രോളര് സെവന് ആര്‍ട്സ് മോഹന്‍, ഫൈറ്റ് മാഫിയ ശശി, രാജാ ശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി വിജയ റാണി, പി ആര് ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് ജിജേഷ് വാടി, ഡിസൈനര്‍ ആര്ട്ടൊകാര്പ്പസ്, ഡിജിറ്റല്‍ പ്രമോഷന്‍സ് ഒബ്സ്ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്.






