സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എസ് എസ് എഫ് വെസ്റ്റ് ജില്ലാ ഹയർസെക്കണ്ടറി സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ‘മനുഷ്യരോടൊപ്പം’ എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം ‘നോ ക്യാപ് ഇറ്റ്സ് ടുമാറോ’ എന്ന പ്രേമേയത്തിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്കു കീഴിൽ ചെമ്മാട് താജ് കൺവെൻഷൻ സെൻ്ററിൽ നടന്ന ഹയർ സെക്കണ്ടറി സ്റ്റുഡൻ്റസ് ഗാല പ്രൗഢമായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഗാല ഉദ്ഘടനം ചെയ്തു.

3 വേദികളിലായി വ്യത്യസ്‌ത സെഷനുകളിലായാണ് ഗാല നടന്നത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ കാസർഗോഡ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ടി അബൂബക്കർ, മുഹമ്മദ് അനസ് അമാനി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ മജീദ് അഹ്സനി, സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട്.ടി കെ മുഹമ്മദ് റമീസ്, ആഷിഖ് അഹ്സനി, പി ടി മുഹമ്മദ് സഖാഫി, യഅ്ഖൂബ് പൈലിപ്പുറം, യൂസുഫ് സഖാഫി കുറ്റാളൂർ, നുറുദ്ധീൻ മുസ്‌തഫ, ജാഫർ ശാമിൽ ഇർഫാനി, പി ടി മുഹമ്മദ് അഫ്ളൽ, മുഹമ്മദ് റഫീഖ് അഹ്സനി, മൻസൂർ, അഡ്വ. അബ്ദുൽ മജീദ്, ദാവൂദ് സഖാഫി തുടങ്ങിയവർ വ്യത്യസ്ത സെക്ഷനുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ എൺപത് ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നിന്നുമായി 2000ൽ പരം വിദ്യാർഥികൾ പ്രതിനിധികളായി.ഹയർസെക്കൻഡറി വിദ്യാർത്ഥി റാലിയോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement