Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല; ചർച്ചകൾ തുടരുന്നു: മന്ത്രി സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ ഇന്നലെ രാത്രിയിലും വിവിധയിടങ്ങളിൽ നിയന്ത്രണം ശക്തമാക്കി. പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിൽ ജലവൈദ്യുതി ഉത്പാദനം കൂട്ടിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ കെഎസ്ഇബി തുടരുകയാണ്. മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ഇന്ന് ചർച്ച നടത്തും. പ്രതിസന്ധിക്ക് ഇപ്പോഴും അയവില്ലെന്നും വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. രാജ്യവ്യാപകമായി വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇന്നലെയും ഉയർന്നു. നിയന്ത്രണം ഏർപ്പെടുത്തിയിട്ടും 95.81 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസത്തേക്കാൾ വർധിപ്പിച്ച് 24.46 ദശലക്ഷം യൂണിറ്റായി ഉയർത്തി.

അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്ക ഉയർത്തുന്നതാണ്. നിലവിൽ സംഭരണശേഷിയുടെ 62 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 78 ശതമാനമായിരുന്നു. ഈ മാസം പ്രതീക്ഷിച്ചതിന്റെ പകുതി പോലും നീരൊഴുക്ക് ലഭിച്ചിട്ടില്ല. 521 ദശലക്ഷം യൂണിറ്റ് പ്രതീക്ഷിച്ചിടത്ത് 228 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഇതുവരെ ഒഴുകിയെത്തിയത്.

കൊടുംചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കി. രാജ്യവ്യാപകമായി ആവശ്യകത വർധിച്ചതോടെ തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. 150 മെഗാവാട്ടിന്റെ അധിക കേന്ദ്രവിഹിതം മാത്രമാണ് നിലവിൽ ഉറപ്പാക്കാനായത്.

ഇന്നലെ സംസ്ഥാനത്ത് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിട്ടു. ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതിനെ തുടർന്ന് ലോഡ് ഷെഡ്ഡിങ്ങിന് പുറമെ പല മേഖലകളിലും അപ്രതീക്ഷിത വൈദ്യുതി മുടക്കവും ഉണ്ടായി. അണക്കെട്ടുകളിലെ ജലസംഭരണം കുറയുന്നത് വേനൽക്കാലത്ത് കൂടുതൽ പ്രതിസന്ധിയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix