പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് അഞ്ച് വയസ്സുകാരിക്കെതിരെ ക്രൂരത കാട്ടിയ കേസിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് പിടികൂടിയത്.
കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് ചട്ടകം ചൂടാക്കി സ്വകാര്യ ഭാഗത്ത് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപിക പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു.










