വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇമോജി റിയാക്ഷനുകൾ നൽകുന്നത് പോലെ തന്നെ ഇനി മുതൽ സ്റ്റിക്കർ റിയാക്ഷനുകളും നൽകാം. ഉടൻ തന്നെ ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ൽ ആണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകൾ അവതരിപ്പിക്കുന്നത്, എന്നാൽ ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങൾ നടത്താൻ സ്റ്റിക്കറുകൾ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്.
ഇപ്പോൾ പുറത്തുവരുന്ന വാട്സാപ്പ് ബീറ്റ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ആൻഡ്രോയിഡിലും ,iOS-ലും ലഭിക്കും. വാട്സാപ്പിന്റെ ഒഫീഷ്യൽ സ്റ്റിക്കർ സ്റ്റോറിൽ നിന്നോ , തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത് സന്ദേശങ്ങൾക്ക് റിയാക്ഷനായി അയക്കാം. ഫോണുകളിൽ മുൻപേ ഡൗൺലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്.






