കോഴിക്കോട്: വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് രണ്ടിടങ്ങളിലായുണ്ടായ തെരുവനായ ആക്രമണത്തില്‍ രണ്ടും അഞ്ചും വയസുള്ള കുട്ടികള്‍ക്ക് പരിക്കേറ്റു.
കുറ്റ്യാടിയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ രണ്ടു വയസുകാരന് ഗുരുതര പരിക്കേറ്റു. ചാത്തന്‍കോട്ട് സ്വദേശി നജീബിന്റെ മകന് സഹ്റാനാണ് തെരുവുനായയയുടെ കടിയേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റിചിറയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന്റെ കൈക്കും ശരീരത്തിലും പരിക്കേറ്റു. കോയപറമ്പത്ത് ഇര്‍ഫാന്റെ മകന് ഇവാനാണ് പരിക്കേറ്റത്. മുറ്റത്ത് കളിക്കുമ്പോള്‍ ആണ് തെരുവുനായ ആക്രമിക്കുകയായിരുന്നു.






