പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ പേവിഷബാധയേറ്റ തെരുവുനായ നാലുവയസുകാരനെയും വയോധികനെയും കടിച്ചു. വടക്കഞ്ചേരി കമ്മാന്തറ സ്കൂളിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കുട്ടിക്കും വയോധികനും ഒപ്പം ഭിന്നശേഷിക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്കാണ് നായയുടെ കടിയേറ്റത്.
പ്രദേശത്ത് ഒരു വീട്ടിലെ തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കളെയും മറ്റു വളർത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു. നാട്ടുകാർ തല്ലിക്കൊന്ന നായയ്ക്ക് ഇന്നലെയാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് തെരുവ് നായ ശല്യം കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ വന്ധ്യംകരണം അടക്കം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.




