Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: street dog attack

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

മലപ്പുറം: വെള്ളിയാമ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. ഇന്നലെ അമ്പലപ്പടി, എസ്.എൻ.യു.പി സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും, ബാക്കി നാല് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിനിടെ ഒരു യുവതിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവുനായയുടെ സാന്നിധ്യം കൂടുതലായതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
Read more

ആലപ്പുഴയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

ആലപ്പുഴ: കായംകുളം പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു. ശ്രീസധനത്തിൽ രാജമ്മയുടെയും അവരുടെ പേരക്കുട്ടിയുടെയും മേലാണ് തെരുവുനായ ആക്രമണം നടത്തിയത്. രാജമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ പെട്ടെന്ന് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കാലിനാണ് കടിയേറ്റത്. ആക്രമണത്തിൽ രാജമ്മയ്ക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് തെരുവുനായയുടെ ആക്രമണം നേരിട്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം […]
Read more

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ 61-കാരിയായ വീട്ടമ്മയുടെ കൈവിരൽ നായ കടിച്ചെടുത്ത സംഭവമാണ് പ്രദേശത്ത് ആശങ്ക പരത്തിയത്. പൂവച്ചൽ പേഴുമട്ട് പ്രദേശത്താണ് സംഭവം. പരിക്കേറ്റവരിൽ ഓമന (61), സമീപവാസികളായ ഷാമില ബീവി (51), ഭർത്താവ് മാഹിൻ കണ്ണ് (56), ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ (67) എന്നിവരാണ് ഉൾപ്പെടുന്നത്. ഓമനയുടെ ഇടത് കൈവിരലാണ് നായ ആക്രമണത്തിൽ നഷ്ടമായത്. വീട്ടിനുള്ളിൽ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. […]
Read more

തെരുവുനായ ആക്രമണം; മലപ്പുറത്ത് 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണത്തില്‍ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ജില്ലയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് 19 പരാതികളില്‍ 11 എണ്ണത്തിൽ നഷ്ടപരിഹാരത്തിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയര്‍പേഴ്സനും ജില്ല മെഡിക്കല്‍ ഓഫിസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്‌ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്റേഷന്‍ കമ്മിറ്റിയാണ് പരാതികൾ കേട്ടത്. ജില്ലാ നിയമസേവന അതോറിറ്റിയുടെ മഞ്ചേരിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന […]
Read more

തെരുവ് നായകളെ ശിപ്പിക്കണം: കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ്

തൃശ്ശൂർ: അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ്. പഞ്ചായത്തിൽ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി നശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികളുടെ അടിയന്തിര യോഗം പഞ്ചായത്ത് അധികൃതരോട് ആവശൃപ്പെട്ടു. ഇന്നലെ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. പേപ്പട്ടി മറ്റ് നായ്ക്കളെയും കടിച്ച സാഹചരൃത്തിൽ ജനങ്ങൾ ഭയവിഹ്വലാരാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നല്കി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടി […]
Read more

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണം

തൃശ്ശൂർ: കുറ്റിച്ചിറ മേഖലയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണം.കോടശേരി.പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി നശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികളുടെ അടിയന്തിര യോഗം പഞ്ചായത്ത് അധിക്റ്തരോട് ആവശൃപ്പെട്ടു. വ്യാഴാഴ്ച കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ പേപ്പട്ടി കടിച്ച് നാല് പേർക്ക് പരിക്ക് ഏറ്റിരുന്നു.പേപ്പട്ടി മറ്റ് നായ്ക്കളെയും കടിച്ച സാഹചരൃത്തിൽ ജനങ്ങൾ ഭയവിഹ്വലാരാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നല്കി. പ്രസിഡന്റ് കെ.എം. ജോസ് അദ്ധ്യക്ഷനായി. ഡോ.ജോയ് കട്ടക്കയം,വർഗ്ഗീസ് പൊറായി, ബേബി തച്ചേത്തുകുടി, […]
Read more

കോടശ്ശേരി കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത്‌ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആളുകൾക്ക് നേരെ തെരുവ് നായ ആക്രമണം. 4 ആളുകളെയും 3 മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിനേഷൻ  നൽകി. വർഗീസ് തേക്കിനേത്ത് (60 ), ജോസ് പേരെപ്പാടൻ ( 67 ) സുബ്രൻ ഐക്കരപ്പറമ്പിൽ(78 ), ശശി മരോട്ടിപറമ്പിൽ( 67) എന്നിവരെയാണ് നായ ആക്രമിച്ചത് പ്രശാന്ത് തെക്കുംപുറം, സുലോചന മോഹനൻ, കൊല്ലേ ലിപറമ്പിൽ ബാബു കണ്ടൻ വീട്ടിൽ […]
Read more

കോട്ടപ്പള്ളിയിൽ 2 യുവതികൾക്ക് വളർത്തു നായയുടെ കടിയേറ്റു

കോഴിക്കോട്: കോട്ടപ്പള്ളി ഇന്നലെ വൈകീട്ട് മലപ്പാടി ഫസീല, മണക്കുനി സബീത എന്നിവർക്കാണ് വളർത്തു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിസര വാസിയായ വീട്ടുടമയുടെ തുറന്നു വിട്ട വളർത്തു നായ വീടിനു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. സമീപത്തെ വീടിന്റെ പറമ്പിലെത്തിയ നായ ഫസീലയെ ആക്രമിക്കുന്നത് കണ്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സബീതക്ക് പരിക്കേറ്റത്. സബീത വടകര ജില്ലാ ആശുപത്രിയിലും ഫസീല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

തെരുവ് നായയുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരിക്ക്

പരിക്കേറ്റ അനന്യയെ ഉടൻ തന്നെ നെന്മാറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ആരോഗ്യസ്ഥിതി നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ നെന്മാറയും പരിസര പ്രദേശങ്ങളായ അയിലൂർ, എലവഞ്ചേരി, മേലാർകോഡ്, നെല്ലിയാമ്പതി,കൊടുവായൂർ എന്നിവിടങ്ങളും ഉൾപ്പെടെ തെരുവ് നായയുടെ അതിക്രമം വർധിച്ചപ്പോൾ, നാട്ടുകാർ ഭീതിയിലാണ്. സ്‌കൂൾ സമയങ്ങളിലും മാർക്കറ്റ് മേഖലകളിലും നിരവധി നായ്ക്കളെ കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളെയും യാത്രക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുമ്പോഴും, സാഹചര്യം നിയന്ത്രിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. […]
Read more

തെരുവ് നായ ശല്യത്തിനെതിരെയുള്ള സുപ്രീം കോടതി വിധി ജനങ്ങളുടെ സുരക്ഷ ഭരണകൂടം ഉറപ്പു വരുത്തണം

മലപ്പുറം: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ മലപ്പുറം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എം ബിഎച്ച് ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ജില്ലയിലെ ഭരണകൂടം ജനങ്ങൾക്കുള്ള സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ഡൽഹിയിൽ വെച്ച് നടന്ന കോർവ ഇന്ത്യയുടെ യുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച വിഷയങ്ങളായ ജനോപകാര പ്രദമായ കാര്യങ്ങളായ മാലിന്യ നിർമാർജനവും സംസ്കരണവും ലഹരിക്കെതിരെയുള്ള കുടുംബങ്ങളുടെ ഉത്തരവാദിത്യവും […]
Read more
Advertisement
WhiteswanTV Footer