Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: street dog attack

തെരുവ് നായ ശല്യത്തിനെതിരെയുള്ള സുപ്രീം കോടതി വിധി ജനങ്ങളുടെ സുരക്ഷ ഭരണകൂടം ഉറപ്പു വരുത്തണം

മലപ്പുറം: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ മലപ്പുറം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എം ബിഎച്ച് ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ജില്ലയിലെ ഭരണകൂടം ജനങ്ങൾക്കുള്ള സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ഡൽഹിയിൽ വെച്ച് നടന്ന കോർവ ഇന്ത്യയുടെ യുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച വിഷയങ്ങളായ ജനോപകാര പ്രദമായ കാര്യങ്ങളായ മാലിന്യ നിർമാർജനവും സംസ്കരണവും ലഹരിക്കെതിരെയുള്ള കുടുംബങ്ങളുടെ ഉത്തരവാദിത്യവും […]
Read more

തെരുവുനായയുടെ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്

പാലക്കാട്: മുടപ്പല്ലൂർ പേവിഷബാധയുണ്ടെന്ന സംശയമുള്ള തെരുവുനായയുടെ ആക്രമണത്തിൽ മുടപ്പല്ലൂരിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മുടപ്പല്ലൂർ ഹൈസ്കൂൾ വിദ്യാർത്ഥികളായ അഭിനവ് ദേവ് (8), അനുസ്മയ (12) അടക്കമുള്ളവർക്ക് സ്കൂൾവളപ്പിൽ വെച്ചാണ് നായ കടിച്ചത്. വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഒരു വ്യക്തിയും, ക്ഷേത്ര ദർശനത്തിന് എത്തിയ മറ്റൊരാളും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചക്കാന്തറ പ്രകാശ് (50), തെക്കുഞ്ചേരി കുട്ടൻ (59), പനംകുളമ്പ് വിനു (45) എന്നിവരാണ് മറ്റ് പരിക്കേറ്റവർ. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സമീപത്തുള്ള വളർത്തുനായകളെയും തെരുവുനായകളെയും ഈ […]
Read more

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻറെ ആഭിമുഖ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചി സ്ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരുവ് നായയുടെ ആക്രമണത്തിൽ ഉണ്ടായ പേവിഷബാധയെ തുടർന്ന് കഴിഞ്ഞ മെയ് മാസം ജീവൻ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരിയായ കൊല്ലം സ്വദേശിനി നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ സംഗമം ഉദ്ഘാടനം ചെയ്തു. എൻ്റെ പൊന്നുമോളെ എനിക്ക് നഷ്ടമായതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന അവരുടെ […]
Read more

വീട്ടമ്മയ്ക്ക് നേരെ തെരുവ് നായ ആക്രമണം

തിരുവനന്തപുരം: ബാലരാമപുരത്ത് തുണി കഴുകിക്കൊണ്ടു നിന്ന വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കട്ടച്ചൽക്കുഴിയിൽ 35 കാരിയായ സുഭദ്രയ്ക്കാണ് കവിളിൽ കടിയേറ്റത്. തുണി കഴുകിക്കൊണ്ടു നിൽക്കവ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം കെ.എസ് റോഡിലാണ് വനിതാ ഡോക്ടർക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആയുർവേദ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് ഭർത്താവിനൊപ്പം പോവുകയായിരുന്ന ഡോ: ടിഷയ്ക്ക് […]
Read more

മലപ്പുറത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു

മലപ്പുറം : മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിനാണ് നായയുടെ കടിയേറ്റേത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു.
Read more

കിളിമാനൂരിൽ കുട്ടിക്ക് നേരെ തെരുവ് നായ ആക്രമണം

തിരുവനന്തപുരം: കിളിമാനൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ ആക്രമിച്ചു. ഇന്നെലെ കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ കലോത്സവത്തിനിടെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂര്‍ മലയാമഠം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. ഉച്ച ഭക്ഷണ ഇടവേളയില്‍ കുട്ടി സ്‌കൂള്‍ ഗേറ്റിന് സമീപത്തേക്ക് വരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിന് കടിയേറ്റു. സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും സമീപത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ […]
Read more

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആകർമിച്ച് തെരുവ്നായകൾ

പൂനെ: പൂനെയിലെ വഡ്ഗാവ് ഷെരിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ്ക്കളുടെ കൂട്ടം ആക്രമിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്ത് വന്നതോടെ സംഭവത്തിൽ വ്യാപക പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിൽ ഒരു കുട്ടി ഓടി രക്ഷപ്പെടുന്നതും മറ്റേ കുട്ടിയെ നായ്ക്കൾ ചേർന്ന് ആക്രമിക്കുകയും കുറച്ചുദൂരം വലിച്ചിഴക്കുകയും ചെയ്തു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ രണ്ട് […]
Read more

പാലക്കാട് തെരുവ് നായ ശല്യം രൂക്ഷം; പേവിഷബാധയേറ്റ നായയുടെ കടിയേറ്റ് വയോധികനും 4 വയസുകാരനും

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ പേവിഷബാധയേറ്റ തെരുവുനായ നാലുവയസുകാരനെയും വയോധികനെയും കടിച്ചു. വടക്കഞ്ചേരി കമ്മാന്തറ സ്കൂളിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കുട്ടിക്കും വയോധികനും ഒപ്പം ഭിന്നശേഷിക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്കാണ് നായയുടെ കടിയേറ്റത്. പ്രദേശത്ത് ഒരു വീട്ടിലെ തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കളെയും മറ്റു വളർത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു. നാട്ടുകാർ തല്ലിക്കൊന്ന നായയ്ക്ക് ഇന്നലെയാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് തെരുവ് നായ ശല്യം കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ വന്ധ്യംകരണം അടക്കം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
Read more

തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടി വെങ്ങാനൂർ പഞ്ചായത്ത്

തിരുവനന്തപുരം: വെങ്ങാനൂർ പഞ്ചായത്തിലെ മംഗലത്തു കോണം പുത്തൻ കാനത്തും പരിസരത്തും തെരുവുനായ ആക്രമണം. പ്രദേശവാസികളായ രണ്ട് പേരെ കടിച്ച തെരുവ് നായ ഓടി രക്ഷപെട്ടു. 49 കാരനായ ഷാജിക്കും മറ്റൊരാളിനുമാണ് കടിയേറ്റത്. ഇരുവരും ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസ തേടി. ഇന്നലെ രണ്ട് സ്കൂൾ കുട്ടികളെ നായ ഓടിക്കുന്നത് നാട്ടുകാർ കണ്ടതിനാൽ കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സമീപവാസികൾക്ക് നേരെ വഴിയിൽ നിന്നും പലപ്പോഴും […]
Read more

സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ നിർ‌ണായക ഇടപെടലുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ നിർ‌ണായക ഇടപെടലുമായി സർക്കാർ. രോ​ഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി. മന്ത്രി എംബി രാജേഷിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേര്‍ന്നത്.
Read more

Recent News

Advertisement
WhiteswanTV Footer