Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെരുവ് നായ ശല്യത്തിനെതിരെയുള്ള സുപ്രീം കോടതി വിധി ജനങ്ങളുടെ സുരക്ഷ ഭരണകൂടം ഉറപ്പു വരുത്തണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ മലപ്പുറം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എം ബിഎച്ച് ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ജില്ലയിലെ ഭരണകൂടം ജനങ്ങൾക്കുള്ള സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.

ഡൽഹിയിൽ വെച്ച് നടന്ന കോർവ ഇന്ത്യയുടെ യുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച വിഷയങ്ങളായ ജനോപകാര പ്രദമായ കാര്യങ്ങളായ മാലിന്യ നിർമാർജനവും സംസ്കരണവും ലഹരിക്കെതിരെയുള്ള കുടുംബങ്ങളുടെ ഉത്തരവാദിത്യവും ഇടപെടലും തെരുവുനായ ശല്യവും യോഗം ചർച്ച ചെയ്തു. കോർവ ജില്ലാ പ്രസിഡൻ്റ് ഒഎം റഷീദ് അദ്ധ്യക്ഷത വഹിച്ചു. എംബിഎച്ച് ആശുപത്രിയുമായി എംഒയു ഒപ്പുവെക്കുകയും കോർവ മലപ്പുറം ജില്ലയിലെ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് എംബിഎച്ച് എംഡി ഇ.ഉമ്മർ ബാവ കോർവ മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഒഎം റഷീദിന് കൈമാറി വിതരണോൽഘാടനം നിർവ്വഹിച്ചു.

കോർവ സംസ്ഥാന അധ്യക്ഷൻ പുതുക്കുടി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കെടി എംസ പെരിന്തൽമണ്ണ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻ്റ് നൗഷാദ് എടവണ്ണ , സംസ്ഥാന വനിതാ പ്രസിഡൻ്റ് സതി ദേവികുളങ്ങര ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കെകെ റസാക്ക് ഹാജി തിരൂർ , ജോളി കാക്കശ്ശേരി, സാലി മഞ്ചേരി, എം അബ്ദുൾ റസാക്ക് കൊളപ്പാളി , കരുണകുമാർ എന്നിവർ പ്രസംഗിച്ചു.മോഹൻദാസ് മലപ്പുറം നന്ദി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer