പാലക്കാട്: ഒറ്റപ്പാലത്ത് തെരുവ് നായക്രമണം . പ്രഭാത സവാരിക്കിറങ്ങിയവർക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായന്നൂർ സ്വദേശികളായ കോമളവല്ലി, റഷീദ് എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്.
റഷീദിന്റെ കയ്യിനും കാലിനും നെഞ്ചിലുമാണ് നായയുടെ കടിയേറ്റത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കൊളജിലേക്ക് മാറ്റി. മായന്നൂർ പാലത്തിന് മുകളിൽ പ്രഭാത സവാരിക്കിടെയായിരുന്നു നായ ആക്രമിച്ചത്. അതേസമയം നായയ്ക്ക് പേവിഷബാധയുണ്ടോ എന്നും സംശയം ഉണ്ട്.






