പാലക്കാട്: നെല്ലായയിൽ കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുടുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു. പെങ്ങോട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.
കൃഷ്ണപ്പടി ഇ.എൻ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീട്ടുവളപ്പിൽ കളിക്കുന്നതിനിടെ കൈയിൽ ഉണ്ടായിരുന്ന തോർത്ത് അബദ്ധത്തിൽ കഴുത്തിൽ പറ്റി ശ്വാസംമുട്ടുകയായിരുന്നു.
നിലത്തുവീണുകിടക്കുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






