ബാംഗ്ലൂര്‍: കര്‍ണാടകയില്‍ പൂണൂലും ചരടും ധരിച്ചതിന്റെ പേരില്‍ വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ തടസ്സമുണ്ടായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ശിവമോഗയില്‍ ബ്രാഹ്‌മണ സമുദായത്തിന്റെ പരാതിയിലാണ് ഒരു കേസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥിയുടെ കൈയിലെ ചരട് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ അറുത്തുമാറ്റുകയായിരുന്നു. എന്നാല്‍ പൂണൂല്‍ അഴിക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥി നിരസിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. ശിവമോഗയിലെ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷക്കിടെയാണ് സംഭവം.






