സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകം ആർഎആർഎസിൽ കാർഷിക പരിശീലനം പൂർത്തിയാക്കി വിദ്യാർത്ഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ‘ഓർഗാനിക് ഗ്രോവർ’ കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾ കുമരകം റീജണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിൽ (RARS) ആറു ദിവസത്തെ തീവ്രപരിശീലനം വിജയകരമായി പൂർത്തിയാക്കി. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഇന്റഗ്രേറ്റഡ് പേസ്റ്റ് മാനേജ്‌മെന്റ്, ബയോ കൺട്രോൾ ഏജന്റുകൾ, ബയോളജിക്കൽ വീഡ് കൺട്രോൾ, വിവിധ കമ്പോസ്റ്റ് നിർമ്മാണ രീതികൾ, അടുക്കള കൃഷിത്തോട്ടം ഒരുക്കൽ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനമാണ് കുട്ടികൾക്ക് ലഭിച്ചത്.

കുമരകം RARS മേധാവി ഷീബ റബേക്ക, ഡോക്ടർ സ്മിത ബേബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസുകൾ നടന്നത്. കുമരകത്ത് കൃഷി പരിശീലനത്തോടൊപ്പം വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തീകരിക്കുന്ന ഏക വിദ്യാലയം എന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്. ഉപരിപഠനത്തിന് ഏറെ സാധ്യതകളുള്ള അഗ്രികൾച്ചർ കോഴ്സിന് നിലവിൽ വലിയ രീതിയിലുള്ള പ്രവേശന അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.