ഡൽഹി: വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്ത് പൊലീസിന്റെ പിടിയിൽ. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ബിഎ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.
പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ബികോം വിദ്യാർഥിയായ സുഹൃത്ത് ആര്‍ഷ്‌കൃത് സിങ് യുവതിയെ കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയും യുവാവും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടെന്ന് കുടുംബത്തിന് അറിയാമായിരുന്നു. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡ് കൈവശപ്പെടുത്തി പരിശോധിക്കാറുണ്ടായിരുന്നുവെന്നും ലൈവ് ലൊക്കേഷൻ മനസ്സിലാക്കി ഇയാൾ പിന്തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ സഹോദരി പൊലീസിനോട് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.






