മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനില്‍ പത്തു കോടിയോടടുപ്പിച്ച് കളക്ഷനിലെക്ക് കുതിച്ചുയര്‍ന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകള്‍ തകര്‍ത്തെറിയുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.
തിയേറ്ററില്‍ ഇത്രയും സ്വീകാര്യത കിട്ടുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചിലര്‍ നടത്തുന്ന നീചമായ ചില അജണ്ട പറയാതെ വയ്യാ
- അഭിലാഷ് പിള്ളയും വിഷ്ണുവും ചേര്‍ന്ന് അമ്പലത്തില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കാന്‍ ചെയ്ത ചിത്രം
- ഹൈന്ദവത പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത ചിത്രം
- തലയില്ലാത്ത ഫേക്ക് ഐഡികളില്‍ നിന്നും ലോക്ക് ചെയ്ത സ്ത്രീകളുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്നും ഇത്തരം കമന്റുകള്‍ സൃഷ്ടിക്കുന്ന വ്യക്തികളുടെ ശ്രെദ്ധക്ക്
ഈ സിനിമയുടെ പി ആര്‍ ഓ ഞാനാണ് . ഞാന്‍ അമ്പലത്തിലും പള്ളിയിലും പോകും . ഏതു അമ്പലവും പള്ളിയും കണ്ടാലും എന്റെ കൈ നെഞ്ചില്‍ വച്ചു പ്രാര്‍ത്ഥിക്കാറുണ്ട്. എന്റെ സഹോദരങ്ങളായ ജവാദും ഇസ്മായിലും തന്നെയാണ് എന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ തിളങ്ങുന്ന ഒരു ഗള്‍ഫ് ഷര്‍ട്ട് ഇല്ലാതെ നടന്ന എനിക്ക് അത് തന്നത്. ഞാന്‍ ഇഷ്ടപെടുന്ന ജേക്കബ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൂടെ ക്രിസ്ത്മസ്, ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ കൂടുതല്‍ സന്തോഷം. സിനിമക്ക് മതമില്ല പക്ഷെ
സുമതി വളവിന് മുന്നേയും അമ്പലത്തിലും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ മുന്നോട്ടു പോകുന്ന അഭിലാഷേട്ടനെയും വിഷ്ണു ബ്രോയെയും ഞങ്ങളുടെ സിനിമ സുമതി വളവിനെ വര്‍ഗീയമായി മാറ്റുന്ന ചില പെയ്ഡ് പോസ്റ്റുകളില്‍ നിന്ന് കാണുന്നു. നിങ്ങള്‍ ചെയ്യുന്ന നീച പ്രവര്‍ത്തിക്കു പ്രേക്ഷകര്‍ നല്‍കിയ വിജയമാണ് സുമതി വളവിന് തിയേറ്ററില്‍ ലഭിക്കുന്നത്. തിയേറ്റര്‍ സ്റ്റാഫുകള്‍ പോലും പറയുന്ന ഒരേ ഒരു കാര്യം മോഹന്‍ലാല്‍ സാര്‍ അഭിനയിച്ച തുടരും സിനിമക്ക് ശേഷം തിയേറ്റര്‍ നിറച്ചു കുടുംബ പ്രേക്ഷകര്‍ എത്തിയ ചിത്രം .. ഒത്തിരി സന്തോഷം സുമതി വളവിന്റെ ഈ വിജയത്തില്‍ .. പ്രേക്ഷകര്‍ നന്മയുള്ള സിനിമകളെ അംഗീകരിക്കുന്നത് തുടരും






