സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘സുമതി വളവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കൗതുകകരമായ ചിത്രത്തോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായി നടക്കുകയാണ്. വൻവിജയമായ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിൻ്റെ പ്രാധാന്യം ശ്രദ്ധേയമാണ്. മാളികപ്പുറത്തിനു തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ.

നാട്ടിൽ ഏറെ ചർച്ചാവിഷയമാകുകയും ഭയത്തിൻ്റെയും, ദുരൂഹതകളുടെയും പശ്ചാത്തലവുമുള്ള സുമതി വളവിൻ്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. ത്രില്ലർ സ്വഭാവമാണ് ചിത്രത്തിലുള്ളത്. എന്നാൽ ചിരിയും, ചിന്തയുംസന്തോഷവും പകരുന്ന ഒരു പശ്ചാത്തലംകൂടി ഈ ചിത്രത്തിലുണ്ടന്ന് വ്യക്തമാക്കുന്ന താണ് ഇന്ന്പുറത്തുവിട്ടിരിക്കുന്ന പോസ്റ്റർ കാട്ടിത്തരുന്നത്.
നർമ്മവും, ഹൊറർ ത്രില്ലറുമൊക്കെ കൂട്ടിച്ചേർത്ത ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം. വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

അർജുൻ അശോകൻ, സൈജുക്കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, നന്ദു കോട്ടയം രമേഷ് ശ്രീജിത്ത് രവി, സാദിഖ്, ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ, സ്മിനു സിജോ, ജസ്‌ന ജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ,ശിവദ, ജൂഹി ജയകുമാർ , സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ദീപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ. സംഗീതം – രഞ്ജിൻ രാജ്. ശങ്കർ പി.വി. ഛായാഗ്രഹണവുംഷഫീഖ് മുഹമ്മദ് അലി, എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അജയ് മങ്ങാട്. മേക്കപ്പ് – ജിത്തു പയ്യന്നൂർ. കോസ്റ്റ്യും – ഡിസൈൻ സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ. പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.