ചാറ്റ്ജിപിടി 2022-ൽ എത്തിയപ്പോൾ സാധാരണക്കാർക്കൊപ്പം ടെക് ലോകവും അമ്പരന്നുവെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. ഗൂഗിൾ സി.ഇ.ഒയായ അദ്ദേഹം, അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഈ പ്രതികരണം പങ്കുവെച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മത്സരം അതിവേഗം ശക്തമായതായി തനിക്ക് അപ്പോൾ മനസ്സിലായെന്നും, മാറ്റത്തിന്റെ വേഗത തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പൺ എഐ യുടെ ചാറ്റ്ജിപിടി കണ്ടപ്പോൾ “ഈ സാങ്കേതികവിദ്യ പ്രതീക്ഷിച്ചതിലും വേഗത്തിൽ വ്യാപിക്കും” എന്നാണ് തന്റെ ആദ്യ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അസ്വസ്ഥതയുണ്ടാക്കുന്ന ആവേശം’ എന്നായിരുന്നു പിച്ചൈയുടെ വിശേഷണം. ആവശ്യമായ സാങ്കേതികവിദ്യകൾ ഗൂഗിളിനുണ്ടായിരുന്നെങ്കിലും, അതിനെ ഉൽപ്പന്നമാക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയത് ഓപ്പൺഎഐ ആയിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.






