സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ​ഗോപി; ‘ജെ.എസ്.കെ’ റിലീസ് പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുരേഷ് ​ഗോപി വീണ്ടും വക്കീൽ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’ (ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള) റിലീസിന് ഒരുങ്ങുന്നു. ചിത്രം 2025-ലെ സമ്മർ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നടൻ തന്നെ പ്രഖ്യാപിച്ചു. റിലീസ് തീയതി വൈകാതെ പുറത്തുവരും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തർ പുറത്തുവിട്ടിട്ടുണ്ട്.ചിത്രത്തിൽ സുരേഷ് ​ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേറിട്ട വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി എത്തുന്നുവെന്നത് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപെടുന്നതാണ്.

ചിത്രത്തിനുള്ള മറ്റൊരു പ്രത്യേകത സുരേഷ് ​ഗോപിയുടെ മകൻ മാധവ് നായകനായി അരങ്ങേറ്റം കുറിക്കുന്നതാണ്. രെണദിവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശ്രുതി രാമചന്ദ്രൻ, മുരളി ഗോപി, അസ്‌കർ അലി എന്നിവരും സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റ് ബാനറിൽ കിരൺ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സംഗീതമൊരുക്കുന്നത് ഗിരീഷ് നാരായണനാണ് എഡിറ്റർ സംജിത് മുഹമ്മദ്, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ കോർണർ, മീഡിയ കൺസൾട്ടന്റ് വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ,വൈശാഖ്. പി.ആർ.ഒ എ.എസ്. ദിനേശ് എന്നിവരാണ് അണിയറ പ്രവർത്തകർ. സുരേഷ് ​ഗോപിയുടെ മറ്റൊരു പുതിയ പ്രോജക്ടായ ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണവും ഒരേസമയം പുരോഗമിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷം അവസാനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തലസ്ഥാനത്ത് ആരംഭിച്ചത്.

Tags :

Recent News

Advertisement