തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും 1.5 ലക്ഷം രൂപയും കവർന്നു കളഞ്ഞ പ്രതി പിടിയിൽ. വിയ്യൂർ പടുകാട് പുത്തൻ വീട്ടിലെ ഹെൻറി ജോസഫ് ആണ് പിടിയിലായത്. പ്രതിയെ രണ്ടുവർഷത്തിന് ശേഷം ചെറുതുരുത്തി പൊലീസ് സംഘം ബോംബെ എയർപോർട്ടിൽ നിന്നുമാണ് പിടികൂടിയത്.
ആലപ്പുഴ സ്വദേശിയായ അന്യ മതസ്ഥയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 40 പവൻ സ്വർണവും 1.5 ലക്ഷം രൂപയും പല തവണ കൈപ്പറ്റുകയും പിന്നീട് 2024-ൽ നാടുവിട്ടു പോവുകയും ചെയ്തു.
കുന്നംകുളം എ.സി.പി.സി. ആർ. സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ചെറുതുരുത്തി സി.ഐ, എസ്.ഐമാരായ എ.ആർ. നിഖിൽ, ജോളി സെബാസ്റ്റ്യൻ, പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ, ഗിരീഷ് എന്നിവരടങ്ങിയ സംഘം ബോംബെ എയർപോർട്ടിൽ നിന്ന് പ്രതിയെ പിടികൂടി, തുടർന്ന് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ ക്രിമിനൽ കേസുകൾക്ക് വിധേയമാക്കി.






