തൃശ്ശൂർ: അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് വെളിപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് 45 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ സോഷ്യൽ മീഡിയ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ തുറന്നു പരിശോധിച്ചതിൽ 29ന് സീജോ പൂവത്തും കടവിൽ എന്ന ഫേസ്ബുക് പ്രൊഫൈലിൽ ഉള്ള സോഷ്യൽ മീഡിയ പോസ്റ്റ് വഴി അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഉള്ളതായി കാണപ്പെടുയും സമൂഹ മാധ്യമത്തിൽ അതിജീവിതയുടെ അന്തസ്സിന് ഭംഗം വരുത്തിയതായുള്ള ഉത്തമ വിശ്വാസത്താൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ഇയാളുടെ ഫോൺ പോലീസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, സബ്ബ് ഇൻസ്പെക്ടർ സൗമ്യ ഇ യു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.






