തൃശ്ശൂര്‍: നിപ രോഗബാധയെന്ന സംശയം 15 വയസുകാരി ചികിത്സയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.






