സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷൊർണ്ണൂരിൽ വയോധികയുടെ സ്വർണ്ണമാല മോഷ്ടിച്ചപ്രതികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : ഷൊർണൂർ പോസ്റ്റ് ഓഫീസ് റോഡിനടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ വെച്ച് വയോധികയുടെ രണ്ട് പവൻ സ്വർണ്ണമാല മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്നാട് തിരുവല്ലൂർ പൊളിവാക്കം സ്വദേശികളായ രതി, വിരുദനഗർ രാജപാളയം സ്വദേശിയായ പ്രിയ എന്നിവരാണ് ഷൊർണ്ണൂർ പോലീസിൻ്റെ പിടിയിലായത് .

ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാല കവർന്നത്ഷൊർണൂർ പോലീസും സബ് ഡിവിഷൻ ക്രൈം സ്കോഡും ചേർന്നു നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ പതിവാക്കിയ രതി,പ്രിയ എന്നീ സ്ത്രീകളാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത് .

ഷൊർണൂർ പോലീസ് ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പുലർച്ചെ പ്രതികളുള്ള വീട് വളയുകയും പോലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു . പ്രതികളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് സംഘം കസ്റ്റഡിയിൽ എടുത്തത് .

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ മോഷണ മുതലുകൾ വിറ്റ് കിട്ടിയ തുക വാടകവീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു . അവിടെ നിന്നും 5,19,100 രൂപ കണ്ടു കിട്ടി .

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസിന്റെയും, ഷോർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെയും, നേതൃത്വത്തിൽ ഷോർണൂർ പോലീസ് ഇൻസ്പെക്ടർ വി. രവികുമാർ പോലീസ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.മോഹൻദാസ്, പി.സേതുമാധവൻ സബ് ഡിവിഷൻ ക്രൈം സ്കോഡിലെയും ഷോർണൂർ ഷാഡോ പോലീസ് സംഘത്തിലെയും ഉദ്യോഗസ്ഥരായ എ. എസ്.ഐ അബ്ദുൽ റഷീദ്,എ.എസ്.ഐ രാജീവ് ,എ.എസ്.ഐ അനിൽകുമാർ.കെ, എസ് .സി .പി . ഒ മാരായ സജീഷ് ടി, നൗഷാദ് ഖാൻ,റിയാസ്, സി.പി.ഒ പ്രജിത,ഡിൻ്റു എന്നിവർ ചേർന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻ്റ് ചെയ്തു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.