Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിൽ ഇന്ന് സ്വർഗവാതിൽ ഏകാദശി മഹോത്സവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിൽ ഇന്ന് സ്വർഗവാതിൽ ഏകാദശി മഹോത്സവം ഭക്തിപൂർവ്വം ആരംഭിച്ചു. പുലർച്ചെ നാല് മണിക്ക് നിർമാല്യ ദർശനത്തോടെ തിരുനാളിന്റെ പ്രധാന ചടങ്ങുകൾക്ക് തുടക്കമായി.

രാവിലെ ഏഴ് മുതൽ സംഗീതാർച്ചനയും, രാവിലെ പത്ത് മണിക്ക് പഞ്ചരത്ന കീർത്തന ആലാപനവും അരങ്ങേറും. ചടങ്ങുകളോടനുബന്ധിച്ച് രാവിലെ പത്ത് മണി മുതൽ പ്രസാദ ഊട്ട് വിതരണം ആരംഭിക്കും. എത്തുന്ന ഭക്തർക്കെല്ലാം ഗോതമ്പ് ചോറും പുഴുക്കും രസകാളനും മാങ്ങാ അച്ചാറും പാള പാത്രത്തിൽ വിളമ്പും.

ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് പഞ്ചവാദ്യം, മേളം എന്നിവയോടും ഗജവീരൻമാരുടെ അകമ്പടിയോടും കൂടിയ ശീവേലി എഴുന്നള്ളിപ്പ് ഭക്തിജനങ്ങളെ ആവേശത്തിലാഴ്ത്തുമെന്ന് സംഘാടകർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer