സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണപ്പാളി വിവാദം; പുതിയ വാതിൽ ആവശ്യപ്പെട്ടത് ദേവസ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്ക് എതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും, നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബെംഗളൂരു സ്വദേശിയായ ഗോവർദ്ധൻ എല്ലാ ചെലവും വഹിച്ചതായും, മറ്റാരും സ്വർണമോ പണമോ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാതിൽ പാളി നിർമ്മിച്ചതിനു ശേഷം ചെന്നൈയിൽ ഒരു ദിവസം പൂജ നടത്തിയതും, പോകുന്ന വഴിയിൽ നടൻ ജയറാമിന്റെ വീട്ടിൽ വിശ്രമത്തിന് എത്തിയത് മാത്രമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്നുവരെ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്യാനിടയില്ലാത്തത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും ബാംഗ്ലൂരിലും ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമുണ്ടെങ്കിൽ പിന്നീട് വീണ്ടും വിളിക്കും എന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്.

അതേസമയം ,പന്തളം കോട്ടാരം സമഗ്ര അന്വേഷണം നടത്തണമെന്നും, സർക്കാർ വിഷയത്തിൽ ഉത്തരവാദിത്തമെടുക്കണമെന്നും പറഞ്ഞു. ചെന്നൈയിൽ നടത്തിയ സ്വർണം പൂശൽ ജോലികളിലും സംശയങ്ങൾ ഉണ്ട്. ഈ ഇടവേളയിൽ സ്വർണം എങ്ങനെ മങ്ങിയതെന്ന് പരിശോധിക്കണമെന്നും, 2019-ലെ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നുമാണ് പന്തളം കോട്ടാരം ആവശ്യപ്പെടുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.