സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സത്യപ്രതിജ്ഞാ ചടങ്ങ് പരിമിതപ്പെടുത്തി; കുമരകത്ത് കോൺഗ്രസ് പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൊതുജനങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും ഒഴിവാക്കി നടത്തിയതിൽ കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് സൗകര്യപ്രദമായ സ്ഥലം ഉണ്ടായിരുന്നിട്ടും, അത് ഒഴിവാക്കി ഏതാനും പേരെ മാത്രം ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാളിലേക്ക് ചടങ്ങ് പെട്ടെന്ന് മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.

ചടങ്ങിൽ മൈക്ക് സംവിധാനം പോലും ഏർപ്പെടുത്താതിരുന്നതിനാൽ പുറത്തുനിന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനോ കേൾക്കാനോ സാധിച്ചില്ല. ജനപങ്കാളിത്തം ബോധപൂർവ്വം ഒഴിവാക്കാൻ പഞ്ചായത്ത് അധികാരികൾ കാട്ടിയ ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും, ഇതിന് ഉത്തരവാദികളായവർ ജനങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകണമെന്നും മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു ആവശ്യപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.