ആൺകുഞ്ഞ് ജനിക്കാത്തതിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം
പൂനെ: ആൺകുഞ്ഞ് ലഭിക്കാത്തതിന്റെ പേരിൽ ഉണ്ടായ പ്രകോപനത്തെ തുടർന്ന് പൂനെയിൽ ഭാര്യയ്‌ക്കെതിരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മുപ്പതുകാരി ഗുരുതരമായി പരിക്കേറ്റു. വെൽഡറായി ജോലി ചെയ്യുന്ന ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 20-നാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം യുവതിക്ക് ചികിത്സ നിഷേധിക്കുകയും, വിവരം പുറത്തറിയാതിരിക്കാൻ അവരെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തതായാണ് പരാതി. ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. മെയ് 9-ന് […]
Read more

