Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Anil Ambani

അനിൽ അംബാനി ഗ്രൂപ്പിന് വൻ തിരിച്ചടി; 3,034 കോടിയുടെ ആസ്തികൾ കൂടി ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ നടന്നുവരുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി 3,034 കോടി രൂപയുടെ ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫ്ലാറ്റ്, ഖണ്ഡാലയിലെ ഫാം ഹൗസ്, അഹമ്മദാബാദിലെ ഭൂമി, റിലയൻസ് ഇൻഫ്രായുടെ 7.71 കോടി ഓഹരികൾ എന്നിവയാണ് പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) പുറപ്പെടുവിച്ച പുതിയ ഉത്തരവോടെ, അനിൽ അംബാനി ഗ്രൂപ്പിനെതിരായ കേസുകളിൽ ഇതുവരെ കണ്ടുകെട്ടിയ […]
Read more

220 കോടി തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ്

മുംബൈ: വ്യവസായി അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇഡി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ കേസ്. അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Read more

വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയെന്ന് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യ കൂടി അനില്‍ അംബാനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2016ല്‍ വായ്പ തുക വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ചെലവഴിച്ചതിനെ തുടര്‍ന്ന് തട്ടിപ്പുകാരുടെ പട്ടികയില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. മൂലധന പ്രവര്‍ത്തന ചെലവുകള്‍ നടത്താനും നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനും ബാങ്ക് ഓഫ് ഇന്ത്യ റിയലന്‍സ് കമ്മ്യൂണിക്കേഷന് 700 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. എന്നാല്‍, വായ്പ ലഭിച്ച […]
Read more

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്

അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൽ (ആർ‌കോം) സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്‍ഡ് നടക്കുന്നത്. ആർ‌കോമിനും അതിന്റെ പ്രൊമോട്ടർ ഡയറക്ടർ അനിൽ അംബാനിക്കും ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും സി‌ബി‌ഐ റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്.
Read more

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ച് നിർമാണം നടത്തുമെന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചു. 2028 അവസാനത്തോടെ ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകളുടെ വിതരണം നടത്തുമെന്നും ഡസ്സോൾട്ട് ഏവിയേഷൻ. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി ജെറ്റുകൾ ഉപയോഗിക്കാം. ഡസ്സോൾട്ട് ഏവിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാൽക്കൺ വിമാനം ഫ്രാൻസിന് പുറത്ത് പൂർണ്ണമായും നിർമ്മിക്കുന്നത്. പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ബി‌എസ്‌ഇയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു. Content: Falcon 2000 […]
Read more
Advertisement
WhiteswanTV Footer