ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കെജ്‌രിവാളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കളും വ്യക്തമാക്കി. ‘ഹൈക്കോടതിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് കെജ്‌രിവാളിന്റെ ഹര്‍ജി തള്ളാന്‍ കോടതി എടുത്ത തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. സുപ്രീംകോടതിയില്‍ പോകാനാണ് തീരുമാനം’ – ആംആദ്മി […]
Read more

