Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ

വയനാട്: കൽപ്പറ്റ നൂൽപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിൽ മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ. വയനാട് സംസ്ഥാന അതിർത്തിക്ക് സമീപമുള്ള നൂൽപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിലാണ് 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. വൈത്തിരി പടിഞ്ഞാറത്തറ സ്വദേശിയായ റഹ്നാസ്.വി (29 വയസ്) എന്നയാളാണ് പോലീസ് പിടിയിലായത്. വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സമീർ.എസ് ന്റെ നേതൃത്വത്തിലുള്ള സംഘവും വയനാട് IB സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ വി.ആർ, പ്രിവന്റീവ് ഓഫീസർ […]
Read more

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ എംഡിഎംഎ യുമായി ദമ്പതികൾ അറസ്റ്റിൽ . സിയാ കെ (40) ഭാര്യ സഞ്ചുമോള്‍ (39) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഓപ്പറേഷന്‍ ഡീ ഹണ്ടിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റന്‍റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. 13 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. വില്‍പ്പനയ്ക്കായി ദമ്പതികള്‍ ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ […]
Read more

മാവേലി എക്സ്പ്രസിലെ ബാഗ് മോഷണം; പ്രതി പിടിയിൽ

തൃശൂര്‍: ട്രെയിനിൽ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതിയാണ് പിടിയിലായത്. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി അജ്മല്‍ ഷായെ (23) പോലീസ് അറസ്റ്റ് ചെയ്തു. പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. ആര്‍പിഎഫും റെയില്‍വെ പോലീസും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്ഐ അനില്‍ മാത്യു, […]
Read more

ലഹരിക്കടത്ത്; യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട്: കേറ്ററിങ്ങിന്റെ മറവിൽ നടത്തിയ ലഹരിക്കടത്തിൽ യുവാവും യുവതിയും അറസ്റ്റിൽ. കോങ്ങാട് കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായാണ് ഇരുവരും അറസ്റ്റിലായത്. അറസ്റ്റിലായത് മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിത (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലുമാണ് (30) അറസ്റ്റിലായത്. കേറ്ററിങ് മറയാക്കി ഒന്നരവർഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണ് ഇരുവരും നടത്തിയത്. ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വർണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണു യുവതി […]
Read more

കുടുംബ വഴക്കിനിടെ തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന യുവതി മരിച്ചു

ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിലാണ് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയത്. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി […]
Read more

14 കാരിയെ പീഡിപ്പിച്ച കേസിൽ; ആലുവയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: ആലുവയിൽ 14 കാരിക്ക് ക്രൂരപീഡനം. 14 കാരിയുടെ രണ്ടാനച്ഛനാണ്‌ അറസ്റ്റിലായത്. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read more

ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നത പ്രദർശനം; 65കാരന് 4 വർഷം തടവ്

തിരുവനന്തപുരം: കാച്ചിൽ നൽകാമെന്ന് പറഞ്ഞ് അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനാണ് നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി […]
Read more

പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവ൦; ഒരാൾ അറസ്റ്റിൽ

ബംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറച്ച് ദിവസം മുമ്പ് ബംഗളുരുവിലെ കടുഗോഡി പ്രദേശത്തായിരുന്നു സംഭവം. 28കാരനായ ഭാരതി കണ്ണൻ ആണ് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം അറസ്റ്റിലായത്. കാറോടിച്ച് വരികയായിരുന്ന യുവാവ് റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് സമീപം വാഹനം നിർത്തി. താൻ നൃത്താധ്യാപകനാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഡാൻസ് ക്ലാസിന് താത്പര്യമുണ്ടെന്ന് പെൺകുട്ടി അറിയിച്ചതോടെ വിവരങ്ങൾ പറയാനെന്ന പേരിൽ കാറിൽ കയറ്റി. കുട്ടി കാറിൽ കയറിയതും ഡോർ ലോക്ക് […]
Read more

അണ്ണാ സർവകലാശാലയിലെ പീഡന കേസ്; പ്രതി അറസ്റ്റിൽ

ചെന്നൈ:വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒരാൾ പിടിയിൽ. അണ്ണാ സർവകലാശാല ക്യാംപസിൽ വച്ചുണ്ടായ സംഭവത്തിലാണ് ബിരിയാണി വിൽപനക്കാരനെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജ്ഞാനശേഖരന് (37) കോടതി ജൂൺ 2നു ശിക്ഷ വിധിക്കും. സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണു കേസ്. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതു വിവാദമായി. തുടർന്നു ഹൈക്കോടതി നിർദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം […]
Read more

കഞ്ചാവ് കേസിൽ ഒളിവില്‍ പോയ പ്രതി പിടിയിൽ; കുറ്റ്യാടി സ്വദേശി അമീര്‍ ആണ് പിടിയിലായത്

കോഴിക്കോട്: കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി അമീര്‍ ആണ് പിടിയിലായത്. കടുക്കാംകുഴിയില്‍ വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു അമീർ. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്‍പ്പന നടത്തികൊണ്ട് പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരുന്ന അമീർ മയക്കുമരുന്ന് മൊത്ത വിതരണക്കാരനാണ്. കുറ്റ്യാടി സ്വദേശി അടുക്കത്ത് ആശാരിക്കണ്ടി അമീര്‍ ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ഒരു പെണ്‍കുട്ടിയെ കാണാതായ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടറുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix