Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ayodhya Ram Mandir scam

അയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് സംബന്ധിച്ച എസ്ഐടി അന്വേഷണം തുടരുന്നതിനിടെ ക്ഷേത്രത്തിലെ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജി നൽകിയത്. ഡ്യൂട്ടി സമയം വർധിപ്പിച്ചതും ശമ്പളം കുറച്ചതുമാണ് രാജിക്ക് കാരണമെന്ന് ജീവനക്കാർ അറിയിച്ചു. കാണിക്ക എണ്ണലിന്റെ മേൽനോട്ടം വഹിക്കുന്ന എസ്ബിഐ തുളസി ഉദ്യാൻ ബ്രാഞ്ചിലാണ് ജീവനക്കാർ രാജിക്കത്ത് നൽകിയത്. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ രണ്ട് ഡസനിലധികം ജീവനക്കാർ പ്രതിഷേധവുമായി എത്തി എസ്ബിഐ ബ്രാഞ്ചിൽ മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറുകയായിരുന്നു. നേരത്തെ രണ്ട് ഷിഫ്റ്റുകളിലായി […]
Read more

അയോധ്യയിലെ ഭക്തരുടെ കാണിക്കപ്പണം കൊണ്ട് കാമുകിക്ക് ഐഫോണും സഹോദരന് ആഡംബര വിവാഹവും

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച കേസിൽ പ്രതിയുടെ മൊഴി പുറത്ത്. ഭക്തർ സമർപ്പിച്ച പണം കുടുംബത്തിനും സുഹൃത്തുക്കൾക്കും കാമുകിക്കുമായി ചെലവഴിച്ചതായി പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ പ്രതിയായ കൗണ്ടിങ് സ്റ്റാഫ് അംഗം അവിനാഷ് ശുക്ല ഏകദേശം 20 ലക്ഷം രൂപ മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിൽ 19 ലക്ഷം രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചതായും ഇയാൾ സമ്മതിച്ചു. സഹോദരന്റെ വിവാഹത്തിനായി 6 ലക്ഷം രൂപയും മറ്റൊരു സഹോദരന് 5 […]
Read more

അയോദ്ധ്യ കാണിക്ക തട്ടിപ്പ്, അഖിലേഷിനും പങ്കെന്ന് ബിജെപി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബിജെപിയും വിശ്വഹിന്ദു പരിഷത്തും രംഗത്ത്. ബിജെപി വക്താവ് അജയ് ആലോക് ആരോപിച്ചത്, രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ രാംശങ്കർ യാദവ് (ടിന്നു യാദവ്) സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ഫോൺ വഴി സംസാരിച്ചതായാണ്. ഇത് അഴിമതി ബന്ധം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചതിന് പിന്നിൽ സമാജ്‌വാദി പാർട്ടിക്ക് പങ്കുണ്ടെന്ന സംശയവും ബിജെപി ഉയർത്തി. സംഭവവുമായി ബന്ധപ്പെട്ട […]
Read more

രാമക്ഷേത്രത്തിൽ നിന്ന് കവർന്ന സ്വർണ്ണം ഉരുക്കി ‘ബിസ്കറ്റാക്കി’ മാറ്റിയെന്ന് സംശയം

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണ ആഭരണങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിൽ ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് പ്രകാരമാണ് ഈ വിവരം പുറത്തുവന്നത്. മോഷണം പോയതായി കരുതുന്ന ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരു സംശയത്തിലേക്ക് എത്തിയിരിക്കുന്നത്. ആഭരണങ്ങൾ ഉരുക്കി അവയുടെ ഉറവിടം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ സ്വർണ-വെള്ളി വഴിപാടുകളുടെ സൂക്ഷിപ്പ്, രേഖപ്പെടുത്തൽ, കൈകാര്യം എന്നിവ സംബന്ധിച്ച് അന്വേഷണ സംഘം […]
Read more

രാമക്ഷേത്രത്തിൽ നിന്ന് ഓരോ ദിവസവും മോഷ്ടിക്കപ്പെട്ടത് 8 ലക്ഷം രൂപ വരെ! ചാക്കുകളിൽ ഒളിപ്പിച്ച് പണം; മോദിയുടെ അടുപ്പക്കാരെ പൂട്ടാൻ യോ​ഗി?

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളിലെ കണക്കുകളും വെളിപ്പെടുത്തലുകളും ഞെട്ടിപ്പിക്കുന്നത്. ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് ദിവസവും 6 മുതൽ 8 ലക്ഷം രൂപ വരെ മോഷ്ടിക്കപ്പെട്ടിരുന്നതായാണ് സ്പെഷ്യൻ ഇൻവെസ്റ്റി​ഗേഷൻ ടീമിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായവർ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ രാമക്ഷേത്രത്തിൽ നിന്ന് പൊലീസിന് ലഭിച്ചു. അറസ്റ്റിലായ 8 പ്രതികളിൽ 6 പേരുടെ ദൃശ്യങ്ങളാണ് കിട്ടിയത്. കെട്ടുകണക്കിന് നോട്ടുകൾ ചാക്കുകളിലും വസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവിനാശ് ശുക്ല, ലവ്കുശ് മിശ്ര, അനുകൽപ് […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. അയോധ്യ രാമക്ഷേത്ര കോംപ്ലക്‌സിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം ആറ് മണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം. കേസിൽ നേരത്തെ അറസ്റ്റിലായ എട്ട് പേരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ നേരത്തെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചമ്പത്ത് റായിയെ വീണ്ടും വിളിപ്പിച്ചത്. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായും കൂടുതൽ […]
Read more

അയോധ്യ സംഭാവനക്കൊള്ള; പ്രതികളുടെ വീടുകൾക്ക് നേരെ ബുള്‍ഡോസര്‍ നടപടി

ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിലെ പ്രതികൾക്കെതിരെ നടപടികൾ ശക്തമാക്കി ഉത്തർപ്രദേശ് സർക്കാർ. കേസിലെ പ്രതിയായ ലാവ്കുഷ് മിശ്ര നിർമിച്ചുവരുന്ന വീട് പൊളിക്കാൻ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നടപടിയാരംഭിച്ചു. നിർമാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബുൾഡോസർ നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭാവന ക്രമക്കേട് വിഷയത്തിൽ മുൻ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കേന്ദ്രസർക്കാരിനെ വിമർശിച്ചു. കേസിലെ പ്രധാന പ്രതികളെ സംരക്ഷിക്കാനാണ് […]
Read more

അയോധ്യ ക്ഷേത്ര തട്ടിപ്പ്; കൊള്ളയടിച്ചത് രാമന്റെ കോടികൾ, ചമ്പത് റായ് ഒരു തുടക്കം, RSSനും BJPക്കും പണികിട്ടുമോ?

രാജ്യത്ത് ബിജെപിയുടെ വളർച്ചയ്ക്ക് അവർ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ച ടൂളും പേരും ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എല്ലാവർക്കും കാണൂ. അയോധ്യയും രാമനുമായിരുന്നു അവ. ഇപ്പോഴിതാ കാവിയുടെ ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കലെത്തി നിൽക്കെ അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. ഒരുപക്ഷേ രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് അയോധ്യയിൽ നടന്നിരിക്കുന്നതെന്ന് പറയാം. സംഘപരിവാർ നേതാക്കളുടെ അറിവോടെയാണ്‌ തട്ടിപ്പ്‌ നടന്നതെന്നതിനാൽ വിശ്വാസികളുടെ ചോദ്യങ്ങൾക്ക്‌ മറുപടിനൽകാനാകാതെ വിയർക്കുകയാണ്‌. സംഘപരിവാറുകാരും കാണിക്ക നൽകിയവരും മതാചാര്യന്മാരും അഴിമതിക്കെതിരെ രംഗത്തെത്തിയതും പ്രശ്നം കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer